KOYILANDILOCAL NEWSMAIN HEADLINES

കൊയിലാണ്ടിയിൽ ഗതാഗത നിയന്ത്രണം

കൊയിലാണ്ടി: കോഴിക്കോട് ദേശീയപാത 66-ൽ കൊയിലാണ്ടി റെയിൽവെ മേൽപ്പാലം റോഡ് ജംഗ്ഷനിൽ ഇൻറർ ലോക്ക് ടൈൽ പതിക്കുന്നതിനാൽ 09.01.2021 തിയ്യതി മുതൽ ജോലി തീരുന്നത് വരെ വടകര ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങൾ ആനക്കുളത്ത് നിന്നും ഇടത്തോട്ട് തിരിഞ്ഞ് മുചുകുന്ന് റോഡിലൂടെ പുളിയഞ്ചേരി, നെല്യാടി റോഡിൽ പ്രവേശിച്ച് – വിയ്യൂർ – ഇല്ലത്ത് താഴെ വഴി പെരുവട്ടൂർ, റെയിൽവെ മേൽപ്പാലം, കുറുവങ്ങാട് വഴി ചെങ്ങോട്ട്കാവ് ദേശീയപാതയിൽ പ്രവേശിക്കേണ്ടതും, കോഴിക്കോട് ഭാഗത്ത് നിന്നും വടകര ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങൾ അരങ്ങാടത്ത് 14-ാം മൈൽസിൽ ഇടത്തോട്ട് തിരിഞ്ഞ് , ഹാർബർ ബീച്ച് റോഡ്, പഴയ പോലീസ് സ്റ്റേഷൻ റോഡ് (ട്രാഫിക് പോലീസ് സ്റ്റേഷൻ) വഴി ദേശീയപാതയിൽ പ്രവേശിച്ച് വടകര ഭാഗത്തേക്ക് പോകേണ്ടതുമാണ്.

കൂടാതെ കണ്ണൂർ, നാദാപുരം ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങൾ കുറ്റ്യാടി, പേരാമ്പ്ര, ഉള്ള്യേരി, അത്തോളി വഴി സ്വീകരിക്കാവുന്നുതുമാണ്. 07.01 2021 തിയ്യതി കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ അധ്യക്ഷയായ ട്രാഫിക് അഡ്വൈസറി കമ്മിറ്റി യോഗത്തിലാണ് തീരുമാനമെടുത്തത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button