KOYILANDILOCAL NEWS

കൊയിലാണ്ടിയിൽ നിയന്ത്രണ വിധേയമായി മത്സ്യം ഇറക്കാൻ അനുമതി. ചൈനാ എഞ്ചിൻ ബോട്ടുകൾക്കെതിരെ നടപടിക്ക് നിർദേശം

കൊയിലാണ്ടി. ഹാർബറിന് സമീപത്തെ ലാൻ്റിംഗ് സെൻ്ററിൽ കാലത്ത് 4 മണി മുതൽ 6 മണി വരെ 250 ബോക്സ് മത്സ്യം ഇറക്കുമതി ചെയ്യാൻ ഹാർബർ മാനേജ്മെൻറ് സൊസൈറ്റിയുടെ നേതൃത്ത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.എച്ച്.എം.എസ് ൻ്റെ വളണ്ടിയർമാരുടെ നിർദ്ദേശം അനുസരിച്ചായിരിക്കും മത്സ്യ ഇറക്കുമതി .             മത്സ്യ ബന്ധനത്തിന് നിലവിലുള്ള സോൺ ഒഴിവാക്കി. മത്സ്യ ബന്ധനത്തിനുള്ള സമയം കാലത്ത് 5 മണി മുതൽ വൈകീട്ട് 6 മണി വരെ തുടരും. യോഗത്തിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, സുധീർ കിഷൻ,താഹസിൽദാർ,  ഗോകുൽദാസ് ,സർക്കിൾ ഇൻപ്പെക്ടർ, കെ.സി. സുഭാഷ് ബാബു, കൗൺസിലർ, റഹ്മത്ത്, നോഡൽ ഓഫീസർ ,ഷെറിൻ അബ്ദുള്ള,ഹാർബർ എക്സിക്യൂട്ടീവ് എൻഞ്ചിനീയർ, ഷഹീന ഫ്രാൻസിസ്: ( ഹാർബർ ), ലെയ്സൺ ഓഫീസർ, സുനീർ,എച്ച്.എം.എസ്.അംഗങ്ങൾ എന്നിവർ പങ്കെടുത്തു.നിയമ വിരുധമായി മത്സ്യ ബന്ധനം നടത്തുന്ന ചൈന എൻഞ്ചിൻ വെച്ചുള്ള ബോട്ടുകൾക്കെതിരെ നടപടിയെടുക്കാൻ അധികൃതരോട് ആവശ്യപ്പെട്ടു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button