KOYILANDILOCAL NEWS

കൊയിലാണ്ടിയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിൽ

കൊയിലാണ്ടി: കൊയിലാണ്ടിയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ അറസ്റ്റിൽ. കരുനാഗപ്പള്ളികുലശേഖരപുരം കാട്ടുകുറ്റിയിൽ അൻസാറിനെയാണ് അറസ്റ്റ് ചെയ്തത്. ഹൻസ് 645 പാക്കറ്റ്, കൂൾ പിസ്റ്റ് 370 പാക്കറ്റ്, ചുക്ക് 21 പാക്കറ്റ്, ബ്ലാക്ക് കോട്ട് 4 തുടങ്ങി പന്ത്രണ്ടായിരത്തോളം പാക്കറ്റ് പുകയില ഉൽപ്പന്നങ്ങളാണ് കൊയിലാണ്ടി പോലീസ് പിടികൂടിയത്. കെ എ 02 എ എൻ 4940 മഹീന്ദ്ര എക്സ്യുവി കാറിൽ നിന്നാണ് പിടികൂടിയത് . വാഹന പരിശോധനയ്ക്കിടെ കൊയിലാണ്ടി ടൗണിൽ വെച്ച് സി ഐ എൻ സുനിൽകുമാർ, എസ് ഐ ദിലീഫ് മഠത്തിൽ സി പി ഒ. ഗംഗേഷ് തുടങ്ങിയവരുടെ സംഘമാണ് വിദഗദ്മായി അറസ്റ്റ് ചെയ്തത്. കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വാഹന പരിശോധനയ്ക്കിടെ ചോദ്യം ചെയ്യുമ്പോൾ ഓടി രക്ഷപ്പെടാനുള്ള പ്രതിയുടെ നീക്കത്തിനിടെ മൽപിടുത്തത്തിലൂടെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഏകദേശം ആറ് ലക്ഷത്തോളം വിലവരുന്നതാണ് ഉൽപ്പന്നങ്ങളാണിവ.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button