KOYILANDILOCAL NEWS
കൊയിലാണ്ടിയിൽ യുവാവ് മരിച്ചത് വിനാഗിരി ഉള്ളിൽ ചെന്നെന്ന് സംശയം; പോലീസ് അന്വേഷണം ആരംഭിച്ചു
കൊയിലാണ്ടിയിൽ യുവാവ് മരിച്ചത് വിനാഗിരി ഉള്ളിൽ ചെന്നെന്ന് സംശയം. കൊയിലാണ്ടി കുറുവങ്ങാട് വരകുന്ന് കോളനിയിലെ കരീം (40) ആണ് മരിച്ചത്. കൊയിലാണ്ടിയിലെ കൺസ്യൂമർഫെഡിൻ്റെ വിദേശമദ്യ ഔട്ട്‍ലെറ്റിൻ്റെ തൊട്ടടുത്ത കടയിൽനിന്ന് മദ്യത്തിൽ വെള്ളത്തിന് പകരം വിനാഗിരി ഒഴിച്ചു നൽകിയെന്നാണ് ആക്ഷേപം. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. സ്ഥലത്ത് ഫോറൻസിക് വിഭാഗം പരിശോധന നടത്തി.
മദ്യത്തിൽ വെള്ളത്തിന്ു പകരം വിനാഗിരിയുടെ എസ്സൻസ് ഒഴിച്ചുകൊടുത്തതായാണ് സംശയിക്കുന്നത്. നെല്ലിക്കയും മാങ്ങയും ഉപ്പിലിട്ട് വിൽപ്പന നടത്തുന്ന കടയായതുകൊണ്ട് ഇവിടെ വിനാഗിരി എസ്സൻസ് സൂക്ഷിക്കുക പതിവാണെന്നാണ് പോലീസിന് ലഭിച്ച വിവരം. കട പരിശോധിച്ച ശേഷം പൂട്ടിയിരിക്കയാണ്. കൂടുതൽ നടപടികൾക്കായി പോസ്റ്റുമോർട്ടം, ഫോറൻസിക് റിപ്പോർട്ട് കാത്തിരിക്കുകയാണ് പോലീസ്.
Comments