KOYILANDILOCAL NEWS

കൊയിലാണ്ടിയിൽ സുധ കിഴക്കേപ്പാട്ട് ചെയർപേഴ്സൺ, അഡ്വ. കെ സത്യൻ വൈസ് ചെയർമാൻ

കൊയിലാണ്ടി:നഗരസഭയുടെ ആറാമത് ചെയർപേഴ്സണായി സുധ കിഴക്കേപ്പാട്ടിനെയും വൈസ് ചെയർമാനായി മുൻ ചെയർമാൻ കെ സത്യനെയും തെരഞ്ഞെടുക്കാൻ എൽഡിഎഫ് നഗരസഭാ കമ്മിറ്റി തീരുമാനിച്ചു.
സിപിഐ എം കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റിയംഗവും ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ബ്രാഞ്ച് സെക്രട്ടറിയുമായ സുധ കിഴക്കേപ്പാട്ട് 14–-ാം വാർഡായ പന്തലായനി സെൻട്രലിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയാ കമ്മിറ്റിയംഗവുമാണ്‌. ഭർത്താവ് ജയരാജൻ. മക്കൾ: ആദർശ് (ഐടി എൻജിനീയർ), അനശ്വര (പിജി വിദ്യാർഥിനി).
കൊയിലാണ്ടിയിൽ നിരവധി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത ചെയർമാനെന്ന അംഗീകാരവുമായിട്ടാണ് അഡ്വ. കെ സത്യൻ വീണ്ടും ചുമതലയേൽക്കുന്നത്. സിപിഐ എം കൊയിലാണ്ടി ഏരിയാ കമ്മിറ്റി അംഗമാണ്. കൊയിലാണ്ടി ബാറിലെ അഭിഭാഷകനായ ഇദ്ദേഹം ആറുവർഷം പബ്ലിക് പ്രോസിക്യൂട്ടറായും പ്രവർത്തിച്ചു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button