KOYILANDILOCAL NEWS

കൊയിലാണ്ടിയിൽ 11 പേർ കസ്റ്റഡിയിൽ 2 പേർ റിമാണ്ടിൽ

കൊയിലാണ്ടി: കൊയിലാണ്ടിയിൽ 11 പേർ കസ്റ്റഡിയിൽ 2 പേർ റിമാണ്ടിൽ, ഗുണ്ടകളെയും , പിടികിട്ടാപുള്ളികളെയും പിടികൂടുന്നതിൻ്റെ ഭാഗമായി കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ 11 പേരെ കസ്റ്റഡിയിലെടുത്തു. ഇതിൽ രണ്ടു പേരെ റിമാണ്ട് ചെയ്യും. മറ്റ് ക്രിമിനൽ കേസ് ഉള്ളതിനാലാണ് റിമാണ്ട് ചെയ്യുന്നത്.

റൂറൽ എസ് പി കറപ്പ് സാമിയുടെ നിർദ്ദേശപ്രകാരം സി ഐ എൻ സുനിൽകുമാറും, എസ് ഐ വിശ്വൻ പുതിയേടത്തിൻ്റെയും നേതൃത്വത്തിലായിരുന്നു ഗുണ്ടകളെ കസ്റ്റഡിയിലെടുത്തത്. സംസ്ഥാന വ്യാപകമായി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഗുണ്ടകളെ പിടികൂടാൻ നിർദേശം നൽകിയത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button