LOCAL NEWS
കൊയിലാണ്ടി ആധാരം എഴുത്തുകാർ പണിമുടക്കും ധർണ്ണയും നടത്തി
കൊയിലാണ്ടി: ആധാരം എഴുത്തുകാർ പണിമുടക്കും,ധർണ്ണയും നടത്തി. ആധാരം എഴുത്തുകാരുടെ തൊഴിൽ സംരക്ഷിച്ച് മാത്രമെ പരിഷ്കാരം നടപ്പിലാക്കാവൂ എന്നാ വശ്യപ്പെട്ടും ടെംപ്ലറ്റ് സംവിധാനം നിർത്തലാക്കണമെന്നും ആവശ്യപ്പെട്ട് ഓൾ കേരള ഡോക്യൂമെൻ്റ് റൈറ്റേഴ്സ് ആൻ്റ് സ്ക്രൈക്രൈബ് സ് അസോസിയേഷൻ കൊയിലാണ്ടി യൂണിറ്റ് രജിസ്ട്രാർ ഓഫീസിനു മുന്നിൽ ധർണ്ണാ സമരം നടത്തി.വി.വി.സുധാകരൻ ഉൽഘാടനം ചെയ്തു.ബാലകൃഷ്ണവാര്യർ അദ്ധ്യക്ഷനായിരുന്നു.എസ്.എ ഉപദേശക സമിതി അംഗം, കൃഷ്ണദാസ്, കെ.വി.ശെൽവരാജ് ( ബി.എം.എസ്), നമ്പ്യാക്കൽ ബാലകൃഷ്ണൻ, പുളിയോറത്ത് സന്തോഷ് കുമാർ സംസാരിച്ചു.
Comments