LOCAL NEWS
കൊയിലാണ്ടി ആന്തട്ട ജി.യു.പി.എസ്. ഹിരോഷിമാദിനം ആചരിച്ചു


കൊയിലാണ്ടി:വൈവിധ്യ പരിപാടികളോടെ ആന്തട്ട ജി.യു.പി.എസ്. ഹിരോഷിമാദിനം ആചരിച്ചു. സമാധാന ബാനറിൽ കുട്ടികളൊക്കെ കൈയടയാളം പതിച്ചു. യുദ്ധവിരുദ്ധ റാലിയും ആണവ രക്തസാക്ഷികളുടെ അനുസ്മരണവും നടന്നു. മുൻ ഡയറ്റ് പ്രിൻസിപ്പാൾ കെ.ആർ. അജിത്ത് പരിപാടികൾ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എ.ഹരിദാസ് അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ എം.ജി. ബൽരാജ് ഹിരോഷിമാ സന്ദർശന അനുഭവങ്ങൾ കുട്ടികളുമായി പങ്കു വെച്ചു. ഡോ. രഞ്ജിത്ത് ലാൽ , ഡി.ആർ. ഷിംലാൽ, രാജേഷ് പി.ടി.കെ എന്നിവർ പ്രസംഗിച്ചു.

Comments