KOYILANDILOCAL NEWS
ഈസ്റ്റ് റോഡിലെ ബപ്പൻ കാട് അടിപ്പാത ഗതാഗതയോഗ്യമാക്കി
കൊയിലാണ്ടി : നഗരസഭ തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് 31, 33 വാർഡുകളിലെ യു.ഡി.എഫ്. സ്ഥാനാർഥികൾ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം നിറവേറ്റാൻ സത്യപ്രതിജ്ഞവരെ കാത്തുനിന്നില്ല. ഈസ്റ്റ് റോഡിലെ ബപ്പൻ കാട് അടിപ്പാത ഗതാഗതയോഗ്യമാക്കുമെന്ന വാക്കാണ് പാലിച്ചത്.
നിയുക്ത കൗൺസിലർമാരായ മനോജ് പയറ്റുവളപ്പിൽ, എം. ദൃശ്യ, ബ്ലോക്ക് കോൺഗ്രസ് ജന. സെക്രട്ടറി കെ.പി. വിനോദ് കുമാർ, ചെറുവക്കാട്ട് രാമൻ, കെ.വി. റീന, ഷീബ ശതീശൻ, മനോജ് കണ്ടാത്ത്, സുനിത, ശിവദാസ് മല്ലികാസ്, മനോജ് കൃഷ്ണതുളസി, എം.എം. ശ്രിധരൻ, സിമി ബിജിനിബാൽ എന്നിവർ നേതൃത്വം നൽകി.
Comments