LOCAL NEWS
കൊയിലാണ്ടി കൊല്ലം പിഷാരികാവ് കാളിയാട്ട നാളിലെ മാങ്ങ വിതരണം
കൊയിലാണ്ടി:: കൊയിലാണ്ടി കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തോട് അനുബന്ധിച്ച് നൂറ്റാണ്ടുകളായി തുടർന്ന് പോരുന്ന ഒരു ആചാരമുണ്ട്. മാങ്ങ കൊടുക്കൽ. മൂടാടി പാലോളി തറവാട്ടുകാരാണ് കഴിഞ്ഞ 45 വർഷക്കാലമായി ഇത് നടത്തി പോരുന്നത്. കാളിയാട്ട ദിവസം ഉച്ചതിരിഞ്ഞാണ് മാങ്ങാ വിതരണം ആരംഭിക്കുക. ഒരാഴ്ച മുമ്പ് തന്നെ നാട്ടിൻ പ്രദേശത്ത് നിന്ന് മാങ്ങ സംഭരിക്കും. ഒരു കൂട്ടായ്മയിലൂടെ ഇത് മുറിച്ച് ഉപ്പും മുളകും വെളിച്ചെണ്ണയും ചേർത്ത് പാകപ്പെടുത്തിയ ശേഷം മാങ്ങയാണ് ഇത്തവണം സംഭരിച്ചത്. പാകപ്പെടുത്താൻ പിന്നണിയിൽ അൻപത് പേരുമുണ്ട്. വലിയ വട്ടകളിൽ തയ്യാറാക്കി ‘ ഇത്തവണ 50 കിതൻ്റെൽ മാങ്ങയാണ് ഇത്തവണയാണ് സംഭരിച്ചത്. അൻപതോളം പേരാണ് ഇത് പാകപ്പെടുത്തുക. കാളിയാട്ട ദിവസം ക്ഷേത്ര പരിസരത്ത് എത്തിച്ച്. നിവേദ്യമായി ദേവിക്ക് സമർപ്പിച്ച ശേഷമാണ് ഭക്തജനങ്ങൾക്ക് വിതരണം ചെയ്യുക. കവുങ്ങിൻ പാളകൊണ്ട് നിർമ്മിച്ച പാത്രത്തിൽ കോരി, നീട്ടുന്ന കൈകളിലേക്ക് മാങ്ങ കൊടുക്കും. എരിവ് മാറ്റാൻ പിന്നാലെ വെള്ളവും ഒഴിച്ചു കൊടുക്കും. ആയിരക്കണക്കിന് പേരാണ് ഇതിൻ്റെ രുചി നുകരാൻ എത്തുക.. കുടിവെള്ളത്തിന് വേണ്ടി പോലും അലയുന്ന പണ്ട് കാലത്ത് ഒരു താൽക്കാലിക ആശ്വാസം എന്ന നിലയിലാണ് ഈ ചടങ്ങ് ആരംഭിച്ചതെന്നാണ് പറയുന്നത്.. രാജ ഭരണ കാലം തൊട്ട് കണ്ണാടിക്കൽ തറവാട്ടുകാർ തുടർന്ന് പോരുന്ന ആചാരം ഇടക്കാലത്ത് നിലച്ചുപോയി. പിന്നീട് പാലോളിക്കാർ ഏറ്റെടുത്ത ചടങ്ങ് കഴിഞ്ഞ നാലര പതിറ്റാണ്ടായി തുടർന്ന് പോരുകയാണ്.
Comments