കൊയിലാണ്ടി ഗവ:വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വി.എച്ച്. എസ്.ഇ. വിഭാഗത്തിലെ ഹയർസെക്കണ്ടറി സയൻസ് (എൻ.എസ്.ക്യു.എഫ്) കോഴ്സു കൾക്കുള്ള അഡ്മിഷൻ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു.
കൊയിലാണ്ടി : കൊയിലാണ്ടി ഗവ:വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വി.എച്ച്. എസ്.ഇ. വിഭാഗത്തിലെ ഹയർസെക്കണ്ടറി സയൻസ് (എൻ.എസ്.ക്യു.എഫ്) കോഴ്സു കൾക്കുള്ള അഡ്മിഷൻ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. മികച്ച തൊഴിൽ സാധ്യതയും ദേശീയ അംഗീകാരവുമുള്ള 3 കോഴ്സുകളാണ് നടത്തപ്പെടുന്നത്. ഹയർസെക്കണ്ടറി സയൻസിനോടൊപ്പം ഒരു ജോബ് സ്കില്ലുകൂടി കുട്ടിക്ക് അധികമായി ലഭിക്കുന്നു.
1) ഫീൽഡ് ടെക്നീഷ്യൻ കമ്പ്യൂട്ടിംഗ് ആന്റ് പെരിഫെറസ്
ഇംഗ്ലീഷ്,ഫിസിക്സ്, കെമിസ്ട്രി, മാത്, എന്റർപ്രണർഷിപ്പ് ഡവലപ്പ്മെന്റ്,
വൊക്കേഷൺ വിഷയവും അടങ്ങിയ 2 വർഷ പ്ലസ് ടു സയൻസ് കോഴ്സ്.
ഡിഗ്രി, എഞ്ചിനിയറിംഗ് മുതലായ മേഖലകളിലുള്ള ഉന്നത പഠനവും, വിവര സാങ്കേതിക നെറ്റ്വർക്കിംഗ് രംഗത്തെ തൊഴിൽ സാധ്യതയും.
2) ഒപ്ടിക്കൽ ഫൈബർ ടെക്നീഷ്യൻ
ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, മാത്, എന്റർപ്രണർഷിപ്പ് ഡവലപ്പ്മെന്റ്, വൊക്കേഷണൽ വിഷയവും അടങ്ങിയ 2 വർഷ പ്ലസ് ടു സയൻസ് കോഴ്സ്. ഡിഗ്രി, എഞ്ചിനിയറിംഗ് മുതലായ മേഖലകളിലുള്ള ഉന്നത പഠനവും, ടെലികോം നെറ്റ് വർക്കിംഗ് മേഖലയിൽ തൊഴിൽ സാധ്യതയും.
3) പ്ലംബർ ജനറൽ
ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, മാത്സ് എന്റർപ്രണർഷിപ്പ് ഡവലപ്പ്മെന്റ്, വൊക്കേഷണൽ വിഷയവും അടങ്ങിയ 2 വർഷ പ്ലസ് ടു സയൻസ് കോഴ്സ്. ഡിഗ്രി, എഞ്ചിനിയറിംഗ് മുതലായ മേഖലകളിലുള്ള ഉന്നത പഠനവും, പ്ലംബിംഗ് നിർമ്മാണ രംഗത്തെ തൊഴിൽ സാധ്യതയും.
കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷാ സമർപ്പണവുമായി ബന്ധപ്പെ ട്ടുള്ള സഹായങ്ങൾക്കും സ്കൂൾ ഹെൽപ്പ് ഡെസ്കുമായി ബന്ധപ്പെടുക. അവസാന തീയതി ജൂലൈ 18.
ഫോൺ: 0496 2631056