KOYILANDILOCAL NEWS

കൊയിലാണ്ടി ഗവൺമെൻറ് റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ പ്രവേശനം

ഫിഷറീസ് വകുപ്പിന് കീഴിലുള്ള കൊയിലാണ്ടി ഗവൺമെൻറ് റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ 2023- 24 അധ്യയന വർഷത്തേക്ക് എട്ടാം തരത്തിലേക്കും, 9, 10 ക്ലാസുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കും പ്രവേശനം ആരംഭിച്ചു.

അംഗീകൃത മത്സ്യത്തൊഴിലാളികളുടെ മക്കൾക്കാണ് പ്രവേശനം ലഭിക്കുക. പെൺകുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. സാധാരണ വിഷയങ്ങൾക്ക് പുറമേ ഫിഷറീസ് സയൻസ് കൂടി പഠിപ്പിക്കുന്നു. താമസം, ഭക്ഷണം, യൂണിഫോം, പഠനയാത്ര, കൗൺസിലിംഗ് സേവനം, സ്പെഷ്യൽ ട്യൂഷൻ, പ്രത്യേക ഇംഗ്ലീഷ് പഠനം തുടങ്ങിയവ സൗജന്യമാണ്.

വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക, ഫോൺ : 9400258619 , 9497216061, 9496045604.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button