KOYILANDILOCAL NEWS
സംരക്ഷണഭിത്തി തകര്‍ന്ന് വീടിന് നാശനഷ്ടം
അരിക്കുളം: കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയെ തുടര്‍ന്ന് അയല്‍വാസിയുടെ സ്ഥലത്തിന്റെ സംരക്ഷണഭിത്തി തകര്‍ന്ന് വീടിന് കനത്ത നാശനഷ്ടമുണ്ടായി. അരിക്കുളം മീത്തലെപള്ളിക്കല്‍ എന്‍.കെ.ഉണ്ണികൃഷ്ണന്റെ രണ്ട് മാസം മുന്‍പ് ഗൃഹപ്രവേശനം നടന്ന ഇരുളാട്ട് മീത്തല്‍ എന്ന വീടിന്റെ തറ ഉള്‍പ്പെടെയുള്ള ഭാഗത്തിനാണ് കനത്ത നാശനഷ്ടമുണ്ടായത്. അയല്‍വാസിയായ മാണിക്കോത്ത് മൊയ്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിര്‍മ്മിച്ച സംരക്ഷണഭിത്തി തകര്‍ന്ന് കരിങ്കല്ലും മണ്ണുമുള്‍പ്പെടെവീടിന്റെ ചുമരിലും തറയിലും പതിച്ചതിനെ തുടര്‍ന്നാണ് നാശനഷ്ടമുണ്ടായത്. റവന്യൂ അധികാരികള്‍ സ്ഥലം സന്ദര്‍ശിച്ചു.
Comments