കൊയിലാണ്ടി ഗവ. കോളജ് ആദ്യ ബാച്ച് വിദ്യാർത്ഥികൾ 45 വർഷത്തിനു ശേഷം ഒരിക്കൽ കൂടി ഒത്തുചേർന്നു
കൊയിലാണ്ടി ഗവ. കോളജ് ആദ്യ ബാച്ച് വിദ്യാർത്ഥികൾ 45 വർഷത്തിനു ശേഷം ഒരിക്കൽ കൂടി ഒത്തുചേർന്നു. ഓർമച്ചെപ്പ് 2022″ എന്ന കൂട്ടായ്മയിലൂടെയാണ് ഒത്തുചേർന്നത്. 1975 ൽ ആരംഭിച്ച കൊയിലാണ്ടി ഗവ.കോളജിലെ പ്രഥമ ബാച്ച് വിദ്യാർത്ഥികളാണ് കൊയിലാണ്ടി നഗരസഭ ഓഡിറ്റോറിയത്തിൽ ശനിയാഴ്ച ഒത്തുചേർന്നത്.
കോമേഴ്സ്, ഹിസ്റ്ററി എന്നീ ഗ്രൂപ്പുകളിലായി 160 പേരാണ് ആദ്യ ബാച്ചിൽ ഉണ്ടായിരുന്നത്. അതിൽ 102 പേർ ഒത്തുചേരലിൽ പങ്കെടുത്തു. നീണ്ട 47 വർഷത്തിനിപ്പുറം പ്രിയ സഹപാഠികളെ ഒരിക്കൽ കൂടി കണ്ട ആവേശത്തിലായിരുന്നു എല്ലാവരും. ടൗൺഹാളിൽ വെച്ച് നടന്ന പുന:സംഗ മത്തിൽ പൂർവ അദ്ധ്യാപകരായ പ്രൊഫ. ടി.എം. ഇസ്മയിൽ, പ്രെഫ. ഏ. അബ്ദു , പ്രൊഫ.പി. കെ.കെ. തങ്ങൾ എന്നിവരെയും പ്രിയ സഹപാഠിയും പ്രശസ്ത ചിത്രകാരനുമായ ആർട്ടിസ്റ്റ് മദനനെയും ആദരിച്ചു. അന്തരിച്ച അധ്യാപകരെയും പതിനേഴ് സഹപാഠികളെയും അനുസ്മരിച്ചു.
അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ പരിപാടിക്ക് കൊഴുപ്പേകി. കൂട്ടായ്മയുടെ കൺവീനർ രാജൻ പഴങ്കാവിൽ സ്വാഗതവും ചെയർമാൻ വിനോദ് വായനാരി അധ്യക്ഷത വഹിക്കുകയും ചെയ്തു. കരുണൻ അമ്പാടി, അജയൻ മക്കാട്ട്, രാജൻ കേളോത്ത്, ദാമോദരൻ കീഴരിയൂർ, രമ മടപ്പള്ളി എന്നിവർ നേതൃത്വം നൽകി.