കൊയിലാണ്ടി ഗവ കോളേജ് മെറിറ്റ് ഡേ വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി ഉദ്ഘാടനം ചെയ്തു.
എസ് എ ആർ ബി ടി എം ഗവ കോളേജ് മെറിറ്റ് ഡേ യും കോളേജ് ഡേയും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ബഹു വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി നിർവഹിച്ചു. കുടുംബങ്ങൾ ജനാധിപത്യമൂല്യങ്ങളിൽ അധിഷ്ഠിതമായി പുനക്രമീകരിക്കേണ്ടതുണ്ട് എന്ന് സതീദേവി അഭിപ്രായപ്പെട്ടു. പ്രണയം പക ഉൽപാദിപ്പിക്കുന്നത് ഗാർഹികമായ സംവാദ അന്തരീക്ഷം കുറഞ്ഞു തുടങ്ങിയതിന്റെ കൂടി ഫലമാണ്. കോവിഡ് കാലത്ത് കുടുംബങ്ങളിൽ കലഹസാഹചര്യം കൂടിയത് ആഭ്യന്തര ജനാധിപത്യത്തിന്റെയും പാരസ്പര്യത്തിന്റെയും അഭാവത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. പഠന പഠനേതര മേഖലകളിൽ മികവ് തെളിയിച്ച അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമുള്ള മെറിറ്റ് സ്കോളർഷിപ്പും ഉപഹാരങ്ങളും വനിതാ കമ്മീഷൻ അധ്യക്ഷ വിതരണം ചെയ്തു. പ്രിൻസിപ്പൽ ഷാജി സി വി അധ്യക്ഷത വഹിച്ചു. ഡോ സിജു കെ ഡി സ്വാഗതവും റിജുൽ നന്ദിയും പ്രകാശിപ്പിച്ചു. വൈസ് പ്രിൻസിപ്പൽ അൻവർ സാദത്ത്, ഡോ ശ്രീജിത്ത് ഇ,ഓഫീസ് സൂപ്രണ്ട് ബെന്നി, വിദ്യാർത്ഥികൾ അർക്ക, അഖിന രാജ് എന്നിവർ സംസാരിച്ചു.തുടർന്നു വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.