LOCAL NEWS

കൊയിലാണ്ടി ഗവ. മാപ്പിള വി.എച്ച്.എസ്.എസ് ലെ യു.എ. ഖാദർ സ്മാരക ആർട്ട് ഗാലറിയിൽ ചിത്രകാരൻ ഇ. രാജീവിന്റെ ഫേയ്സസ് കാരിക്കേച്ചർ ഷോ ആരംഭിച്ചു

കൊയിലാണ്ടി ഗവ. മാപ്പിള വി.എച്ച്.എസ്.എസ് ലെ യു.എ. ഖാദർ സ്മാരക ആർട്ട് ഗാലറിയിൽ ചിത്രകാരൻ ഇ. രാജീവിന്റെ ഫേയ്സസ് കാരിക്കേച്ചർ ഷോ ആരംഭിച്ചു. പ്രദർശനം കവിയും ചിത്രകാരനുമായ യുകെ രാഘവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കലാ പഠനത്തിൻ്റെ ഭാഗമായി വളരെ വ്യത്യസ്തമായിട്ടുള്ള ഈ കാരിക്കേച്ചർ ഷോ കുട്ടികൾക്ക് നവ്യാനുഭവം നൽകുമെന്ന് ഉദ്ഘാടന ഭാഷണത്തിൽ പറഞ്ഞു. എഴുത്തുകാരനായ മോഹനൻ നടുവത്തൂർ മുഖ്യാതിഥിയായി ചടങ്ങിൽ പിടിഎ പ്രസിഡണ്ട് എ.അസീസ് അധ്യക്ഷത വഹിച്ചു. 

ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഇ കെ ഷൈനി സ്വാഗതം പറഞ്ഞു വിഎച്ച്എസ്ഇ പ്രിൻസിപ്പൽ എസ് വി രതീഷ്, ഹെഡ്മാസ്റ്റർ ഇൻ ചാർജ് പി വി പ്രകാശൻ, രാഗം മുഹമ്മദലി സായി പ്രസാദ് ചിത്രകൂടം, സുരേഷ് പി.എം, ജഗദീഷ് പാലയാട്, റഹ്മാൻ കൊഴുക്കല്ലൂർ, കലേഷ് ദാസ് വി.എം.പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു. ഷാജി കാവിൽ നന്ദി രേഖപ്പെടുത്തി.
പ്രദർശനം ഡിസംബർ 3ന് അവസാനിക്കും

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button