KOYILANDILOCAL NEWS
കൊയിലാണ്ടി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷവും തുല്യതാ പഠിതാക്കളുടെ സംഗമവും
കൊയിലാണ്ടി: കൊയിലാണ്ടി ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഹയര്‍ സെക്കണ്ടറി തുല്യതാ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതിദിനാഘോഷവും പ്ലസ് വണ്‍,പ്ലസ്ടു തുല്യതാ പഠിതാക്കളുടെ സംഗമവും നടന്നു. കൊയിലാണ്ടി നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ നിജില പറവക്കൊടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ എ ലളിത അധ്യക്ഷയായിരുന്നു.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ ജീവാനന്ദന്‍ പഠിതാക്കള്‍ക്ക് വൃക്ഷതൈ വിതരണം ചെയ്തു. എന്‍ വി വത്സന്‍, പി അബ്ദുള്‍ റഷീദ്,കെ സദാനന്ദന്‍,പി ഗിരീഷ് കുമാര്‍,സുധാകുമാരി,സെന്റര്‍ കോര്‍ഡിനേറ്റര്‍ എം ദീപ,കെ കെ ബാലന്‍,സുധീഷ്‌കുമാര്‍,ജയഭാരതി എന്നിവര്‍ സംസാരിച്ചു.
Comments