KOYILANDILOCAL NEWS

എസ് എസ് എല്‍ സി പരീക്ഷയില്‍ കൊയിലാണ്ടി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന് 100 ശതമാനം വിജയം

കൊയിലാണ്ടി: കൊയിലാണ്ടി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന് മിന്നുന്ന വിജയം ഇത്തവണ 100 ശതമാനം വിജയം, സ്കൂൾ 100-ാം വാർഷികമാഘോഷിക്കാനൊരുങ്ങുമ്പോളാണ് ചരിത്ര വിജയം കരസ്ഥമാക്കിയത് കഴിഞ്ഞ വർഷങ്ങളിൽ 2 ഉം. 3ഉം വിദ്യാർത്ഥികൾ തോൽക്കുന്നതിനാലാണ് നൂറ് ശതമാനം വിജയം നഷ്ടമായിരുന്നത്.

ഇത്തവണ ചരിത്രം തിരുത്തി കുറിക്കുകയായിരുന്നു. 510 കുട്ടികൾ പരീക്ഷ എഴുതിയത്.85 കുട്ടികൾ ഫുൾ എപ്ലസ് കരസ്ഥമാക്കി. 30 കുട്ടികൾ 9 എ പ്ലസും നേടി. ഇതിനു പിന്നിൽ പ്രവർത്തിച്ച അദ്ധ്യാപകരെ പി.ടി.എ.അഭിനന്ദിച്ചു. നഗരസഭാ ചെയർപേഴ്സൺ കെ.പി.സുധ, സ്റ്റാൻ്റിംഗ് ചെയർപേഴ്സൺമാരായ നിജില പറവക്കൊടി, ഇന്ദിര ടീച്ചർ, തുടങ്ങിയവർ സ്കൂളിലെത്തി വിജയാഹ്ലാദത്തിൽ പങ്കെടുത്ത് അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും അഭിനന്ദിച്ചു. പി.ടി.എ.ഭാരവാഹികളായ വി.സുചീന്ദ്രൻ, പി.പി.സുധീർ, ജയരാജ് പണിക്കർ ,ഹരീഷ്, തുടങ്ങിയവർ സ്കൂളിലെത്തിച്ചേർന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button