കൊയിലാണ്ടി ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ പരിസരം പിഎസി ചെയർമാൻ പി കെ കൃഷ്ണദാസ് സന്ദർശിച്ചു
കൊയിലാണ്ടി ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ പരിസരം പിഎസി ചെയർമാൻ പി കെ കൃഷ്ണദാസ് സന്ദർശിച്ചു . 2000 ൽ അധികം കുട്ടികൾ ദിവസേന റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്ന സ്ഥലത്തെ അപകടാവസ്ഥ അദ്ദേഹം നേരിൽ കണ്ട് ബോധ്യപ്പെട്ടു. ഇവിടെ എത്രയും പെട്ടന്ന് ഫൂട്ട് ഓവർ ബ്രിഡ്ജ് സ്ഥാപിക്കാൻ റെയിൽവെയുടെ അനുമതി വാങ്ങാൻ ഇടപെടലുകൾ നടത്താമെന്ന് അദ്ദേഹം ഉറപ്പ് നൽകി.
കൊയിലാണ്ടി നഗരസഭയും സ്ഥലം എം എൽ എയും വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് ഓവർ ബ്രിഡ്ജ് നിർമിക്കാൻ ആവശ്യമായ നടപടികളുമായി മുന്നോട്ട് പോകണമെന്ന് ആവശ്യപ്പെടുന്നു. വർഷങ്ങളുടെ പഴക്കമുള്ള ആവശ്യമാണ് ഇവിടുത്തെ ഫൂട്ട് ഓവർ ബ്രിഡ്ജ് എന്നത് . റെയിൽവേയുടെ ഭാഗത്ത് നിന്നുള്ള സഹകരണം ലഭിക്കും എന്ന് ഉറപ്പ് കിട്ടിയ സാഹചര്യത്തിൽ സ്ഥലം എം എൽ എ അടിയന്തരമായി സർവ്വകക്ഷി യോഗം വിളിച്ചു വിഷയം ചർച്ച ചെയ്യണം എന്ന് ബിജെപി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ബി ജെ പി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്സ് ആർ ജയ്കിഷ് അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് കൗൺസിൽ മെമ്പർ വായനാരി വിനോദ് , ജില്ല കമ്മറ്റി അംഗങ്ങളായ എ പി രാമചന്ദ്രൻ അഡ്വ.വി സത്യൻ, മണ്ഡലം ജന സെക്രട്ടറി കെ വി സുരേഷ്, മാധവൻ ഒ എന്നിവർ സംസാരിച്ചു.