KOYILANDILOCAL NEWS

കൊയിലാണ്ടി ചലച്ചിത്ര കൂട്ടായ്മ പുതിയ ഭരണസമിതി രൂപീകരിച്ചു

കൊയിലാണ്ടിയിലെ ചലച്ചിത്ര കൂട്ടായ്മയായ കൊയിലാണ്ടി ഫിലിം ഫാക്ട്ടറി കോഴിക്കോട് (QFFK) ന്റെ വാർഷികജനറൽ ബോഡി യോഗം കൊയിലാണ്ടി വൺ ടു വൺ ഓഡിറ്റോറിയത്തിൽ ചേർന്നു. ആൻസൻ ജേക്കബ്ബ് സ്വാഗതം പറഞ്ഞ ചടങ്ങിന് പ്രശാന്ത് ചില്ല അധ്യക്ഷത വഹിച്ചു. അംഗങ്ങൾ സ്വമേധയാ പരിചയപ്പെടുത്തലിന് ശേഷം കൊയിലാണ്ടിയിലെ ചലച്ചിത്രപ്രവർത്തനങ്ങൾക്ക് ആവശ്യമായ രീതിയിലുള്ള അഭിപ്രായവും പിന്തുണയും അംഗങ്ങൾ വ്യക്തമായി പറഞ്ഞുവെച്ചു.


15 അംഗ എക്സിക്യൂട്ടീവ് ഭരണസമിതി നിലവിൽ വന്നു. തുടർന്ന് ഭാരവാഹികളെയും 5 രക്ഷാധികാരികളെയും തെരെഞ്ഞെടുത്തു. ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവൽ 2023 നടത്തണമെന്ന ആശയം പ്രഥമതീരുമാനമായി അംഗീകരിച്ചു.

ഭരണസമിതി രക്ഷാധികാരികളായി സത്യചന്ദ്രൻ പൊയിൽക്കാവ്, രാമചന്ദ്രൻ മാസ്റ്റർ, രാഗം മുഹമ്മദ്‌ അലി, പപ്പൻ മണിയൂർ രവി വി കെ എന്നിവരെയും പ്രസിഡണ്ട് പ്രശാന്ത് ചില്ല, വൈസ് പ്രസിഡന്റ് ഷീജ രഘുനാഥ്, ജനറൽ സെക്രട്ടറി അഡ്വ സത്യൻ, ജോയിന്റ് സെക്രട്ടറി കിഷോർ മാധവൻ, ട്രഷറർ ആൻസൻ ജേക്കബ് എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും അലി കെ വി, ഹരി ക്ലാപ്സ്, ശ്രീകുമാർ, ലിജിൻ രാജ്, രഞ്ജിത് ലാൽ, റോബിൻ മകേശൻ നടേരി, എസ് ആർ ഖാൻ, ആൻവിൻ, വിശ്വനാഥൻ പോസ്റ്റർ, അനുബന്ധ ഡിസൈനറായി ദിനേഷ് യു എം നെയും യോഗം തെരെഞ്ഞെടുത്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button