ചേമഞ്ചേരിയില്‍ ഭാര്യയും ഭർത്താവും മരത്തിൽ തൂങ്ങി മരിച്ച നിലയിൽ

ചേമഞ്ചേരിയില്‍ ഭാര്യയും ഭർത്താവും മരത്തിൽ തൂങ്ങി മരിച്ച നിലയിൽ . ചേമഞ്ചേരി ചോയ്യക്കാട്ട് അമ്പലത്തിന് സമീപം വെള്ളിപ്പുറത്ത് അശോക് കുമാർ എന്ന ഉണ്ണി (42), ഭാര്യ അനു രാജൻ എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയിലാണ് സംഭവമെന്ന് കരുതുന്നു. വീട്ടുപറമ്പിലെ പ്ലാവിലാണ് തൂങ്ങിയത്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. അശോക് കുമാർ വിജിലൻസ് ഓഫീസിലെ ടൈപ്പിസ്റ്റാണ്. തഹസിൽദാറുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടത്തും.

Comments
error: Content is protected !!