കൊയിലാണ്ടി ചലച്ചിത്ര കൂട്ടായ്മയുടെ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഫലം പ്രഖ്യാപിച്ചു
കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോട്(ക്യു എഫ് എഫ് ക്കെ) നടത്തിയ രണ്ടാമത് ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ ഫലപ്രഖ്യാപനം യു ട്യൂബ് ചാനൽ വഴി റിലീസ് ചെയ്തു. ഏഴ് വിഭാഗങ്ങളിലായി 175 ഓളം പുരസ്കാരങ്ങൾ. മികച്ച ഡോക്യുമെന്ററി ഇരുൾ വീണ വെള്ളിത്തിര, ഷോർട്ട് ഫിലിം ലോങ്ങ് മികച്ച ചിത്രം ചീരു, ഷോർട് ഫിലിം ഷോർട് ചിത്രം ശീലം, മികച്ച മ്യൂസിക്കൽ വീഡിയോ കളം, മികച്ച കുട്ടികളുടെ ചിത്രം കൊതിയൻ, മികച്ച പ്രവാസി ചിത്രം ആഷ്, മികച്ച ഡിവോഷണൽ വൈഭവം . ഫെസ്റ്റിവലിന്റെ ജൂറി ഹരികുമാർ സംവിധായകൻ,
ബിപിൻ പ്രഭാകർ സംവിധായകൻ, മുഹമ്മദ് മുസ്തഫ നടൻ, സംവിധായകൻ, രതിൻ രാധാകൃഷ്ണൻ എഡിറ്റർ, പ്രശാന്ത് പ്രണവം ക്യാമറ,സുശീൽ കുമാർ തിരുവങ്ങാട് നടൻ എഴുത്തുകാരൻ, പ്രേംകുമാർ വടകര സംഗീതജ്ഞൻ, പ്രേമദാസ് ഇരുവള്ളൂർ, നിതീഷ് നടേരി ഗാനരചയിതാക്കൾ, മനു ഡാവിഞ്ചി പോസ്റ്റർ ഡിസൈൻ എന്നിവരായിരുന്നു.
ഏപ്രിൽ 30ന് കൊയിലാണ്ടി ടൗൺ ഹാളിൽ വച്ച് നടക്കുന്ന പുരസ്‌ക്കാരചടങ്ങ് പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ (ചെയർമാൻ കേരള സംഗീത നാടക അക്കാദമി )ഉത്ഘാടനം ചെയ്യുന്നതാണ്.
സംവിധായകൻ സിദ്ദിഖ് ഉൾപ്പെടെയുള്ള ചലച്ചിത്ര സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.
ഹ്രസ്വ ചലച്ചിത്ര ദൃശ്യമാധ്യമ പുരസ്കാരങ്ങൾ ചടങ്ങിൽ നൽകുമെന്ന് കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോട് ന്റെ ഭാരവാഹികളായ പ്രശാന്ത് ചില്ല, അഡ്വ വി സത്യൻ, ആൻസൻ ജേക്കബ്ബ്, കിഷോർ മാധവൻ, ഹരി ക്ലാപ്സ് എന്നിവർ അറിയിച്ചു