DISTRICT NEWSKOYILANDILOCAL NEWS
കൊയിലാണ്ടി–താമരശേരി സംസ്ഥാന പാതയിൽ അപകടം പതിവാകുന്നു.
കൊയിലാണ്ടി–താമരശേരി സംസ്ഥാന പാതയിൽ അപകടം പതിവാകുന്നു. ബാലുശേരിക്കടുത്ത് കാട്ടാമ്പള്ളിയിൽ തിങ്കളാഴ്ച വീണ്ടും അപകടമുണ്ടായി. പകൽ ഒന്നരയോടെയാണ് സംഭവം. ഉള്ള്യേരി ഭാഗത്തുനിന്ന് ബാലുശേരിയിലേക്ക് പോകുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് വർക്ക് ഷോപ്പിനുമുമ്പിൽ നിർത്തിയിട്ട കാറുകളിൽ ഇടിക്കുകയായിരുന്നു.
ലോറി ആൽമരത്തിന്റെ തറയിലിടിച്ചാണ് നിന്നത്.
സംസ്ഥാന പാതയിൽ വ്യത്യസ്ത അപകടങ്ങളിലായി കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ നാലുപേർക്കാണ് ജീവൻ നഷ്ടമായത്. ഉള്ള്യേരി 19ൽ അമിതവേഗത്തിൽ വന്ന കാർ സ്കൂട്ടറിലിടിച്ച് രണ്ടുപേർ മരിച്ചിരുന്നു.
കാട്ടാംവള്ളിയിൽ സ്കൂട്ടറപകടത്തിൽ ഒരു മാസം മുമ്പ് ഗൃഹനാഥൻ മരിച്ചു. അമിതവേഗമാണ് മിക്ക അപകടങ്ങൾക്കും കാരണമാകുന്നത്.
Comments