KOYILANDILOCAL NEWS
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ വാക്സിനേഷൻ എടുക്കുന്നത് അസൗകര്യങ്ങളുടെ നടുവിൽ
കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിൽ വാക്സിനേഷൻ എടുക്കുന്നത് അസൗകര്യങ്ങളുടെ നടുവിൽ. ഇന്ന് കാലത്ത് നൂറ് കണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളുമാണ് കനത്ത മഴയിൽ ഇടുങ്ങിയ വഴിയിൽ വരിനിൽക്കേണ്ടി വന്നത്. കോറോണ വ്യാപകമാകുന്ന സമയത്താണ് വാക്സിനെടുക്കാൻ ഇടുങ്ങിയ വഴിയിൽ നിൽക്കേണ്ട വരുന്നത്. ഇന്ന് കാലത്ത് വിദ്യാർത്ഥികൾക്കായിരുന്നു വാക്സിൻ വിതരണം. സ്കൂളുകളിൽ നിന്നുള്ള അറിയിപ്പിനെ തുടർന്നാണ് വിദ്യാർത്ഥികൾ രക്ഷിതാക്കളോടൊപ്പം എത്തിയത്.
Comments