ANNOUNCEMENTSDISTRICT NEWSKERALALOCAL NEWS

കള്ളപ്പണക്കേസിൽ വീർപ്പ് മുട്ടി ഇ.ഡി .മൂന്നാമതും ഉത്തരമില്ല.

ബിജെപി നേതാക്കൾ ഉൾപ്പെട്ട കൊടകര കുഴൽപ്പണക്കേസിൽ വിശദീകരണത്തിന് എൻഫോഴ്സ്മെൻറ് വീണ്ടും സാവകാശം തേടി. മൂന്നാം തവണയാണ് ഇ.ഡി.സാവകാശം തേടുന്നത്. രണ്ടാഴ്‌ച സമയംകൂടി അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടത്. കേസിൽ നേരത്തെ ഇ.ഡിക്ക് കോടതി സാവകാശം അനുവദിച്ചിരുന്നു.

കളളപ്പണത്തിൻ്റെ ഉറവിടം ഇ.ഡി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദൾ  ദേശീയ പ്രസിഡണ്ട് സലീം മടവൂർ നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ജസ്റ്റിസ് അശോക് മേനോനാണ് കേസ് പരിഗണിച്ചത്. പരാതി നൽകിയിട്ടും എൻഫോഴ്സ്മെൻറ് അന്വേഷണം നടത്തുന്നില്ലന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button