LOCAL NEWS

കൊയിലാണ്ടി താലൂക്ക് ഗവ: ആശുപത്രിയിലെ പെയിൻ ആൻ്റ് പാലിയേറ്റീവ് കെയർ യൂണിറ്റിന് കനറാ ബാങ്ക് സംഭാവന ചെയ്ത വാഹനത്തിന് ഫ്ലാഗ് ഓഫ് നൽകി

കൊയിലാണ്ടി: താലൂക്ക് ഗവ: ആശുപത്രിയിലെ പെയിൻ ആൻ്റ് പാലിയേറ്റീവ് കെയർ യൂണിറ്റിന് കനറാ ബാങ്ക് സംഭാവന ചെയ്ത വാഹനത്തിന് ഫ്ലാഗ് ഓഫ് നൽകി. ആശുപത്രി ഹാളിൽ നടന്ന പരിപാടി നഗരസഭ അധ്യക്ഷ കെ.പി.സുധ ഉദ്ഘാടനം ചെയ്തു. ബാങ്ക് ജനറൽ മാനേജർ എസ്.പ്രേംകുമാർ ആശുപത്രി സൂപ്രണ്ട് ഡോ: എസ്.എൻ.പ്രസന്നകുമാരിക്ക് വാഹനത്തിൻ്റെ താക്കോൽ കൈമാറി. അധ്യക്ഷത വഹിച്ച നഗരസഭ ഉപാധ്യക്ഷൻ കെ.സത്യൻ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷമാരായ സി.പ്രജില, കെ.എ.ഇന്ദിര, നഗരസഭാംഗങ്ങളായ രജീഷ് വെങ്ങളത്തു കണ്ടി, വി.പി.ഇബ്രാഹിം കുട്ടി, മനോജ് പയറ്റു വളപ്പിൽ, വത്സരാജ് കേളോത്ത്, ഡി.എം.ഒ ഡോ: കവിത പുരുഷോത്തമൻ, ആശുപത്രി ആർ.എം.ഒ. ഡോ.കെ.രത്നകുമാരി, ഇ.കെ.പത്മനാഭൻ, പി.ചന്ദ്രൻ എന്നിവർ സംസാരിച്ചു.
പടം : കൊയിലാണ്ടി ഗവ: താലൂക്ക് ഹോമിയോ ആശുപത്രി പെയിൻ ആൻ്റ് പാലിയേറ്റീവ് കെയർ യൂണിറ്റിന് കനറാ ബാങ്ക് സംഭാവന നൽകിയ വാഹനത്തിൻ്റെ താക്കോൽദാനം ബാങ്ക് ജനറൽ മാനേജർ എസ്.പ്രേംകുമാർ നിർവ്വഹിക്കുന്നു

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button