തീപ്പെട്ടി കമ്പനി- ചേലിയ – കാഞ്ഞിലശ്ശേരി റോഡ് നവീകരണ പ്രവർത്തനങ്ങളിലെ അഴിമതിയും കരാറുകാരൻ്റെ കെടുകാര്യസ്ഥതക്കും എതിരെ ബി.ജെ.പി പ്രത്യക്ഷ സമരത്തിൽ

കൊയിലാണ്ടി: കഴിഞ്ഞ മൂന്ന് മാസങ്ങളായി ജനങ്ങളെ ദുരിതത്തിലാക്കി ഇഴഞ്ഞ് നീങ്ങിക്കൊണ്ടിരിക്കുന്ന തീപ്പെട്ടിക്കമ്പനി ചേലിയ കാഞ്ഞിലശ്ശേരി റോഡിന്റെ പ്രവൃത്തികൾ അടിയന്തിരമായി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട്, ബി ജെ പി കൊയിലാണ്ടി മണ്ഡലം ബൂത്ത് നൂറ്റിമുപ്പതാം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരം മണ്ഡലം പ്രസിഡണ്ട് എസ് ആർ ജയ്കിഷ് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡണ്ട് കെ ടി കെ സന്തോഷ്, ജന.സെക്രട്ടറി മുകേഷ്, കർഷക മോർച്ച മണ്ഡലം കമ്മറ്റി അംഗം പി ടി സുരേഷ് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
റോഡിലെ പണികൾ നടക്കുന്നു എന്ന പേരിൽ റോഡ് കുത്തിപ്പൊളിച്ച് കോറീവെയ്സ്റ്റ് ഇട്ടിട്ട് മാസങ്ങളായി. ധാരാളം ഇരു ചക്രവാഹനങ്ങൾ ഉൾപ്പെടെ യാത്രക്കാർ ഇവിടെ നിത്യേന അപകടത്തിൽപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം അമ്മയും ഒരു വയസ്സുള്ള കുട്ടിയും ഉൾപ്പെട്ട കുടുംബവും അപകടത്തിൽ പെട്ടിരുന്നതായി ബി ജെ പി പ്രവർത്തകർ പറഞ്ഞു..

ഈ റോഡിൻ്റെ പ്രവർത്തിയുമായി ബന്ധപ്പെട്ട് വ്യാപകമായ അഴിമതിയാണ് നടക്കുന്നത്. റോഡിൻ്റെ സ്ലാബും കോൺക്രീറ്റ് വർക്കും കരാറിൽ പറയുന്ന രീതിയിൽ അല്ല നിർമ്മിച്ചിട്ടുള്ളത്. ഈ വിഷയങ്ങൾ പി ഡബ്ല്യൂ ഡി ഓഫീസറെ വിളിച്ചു വരുത്തി ബി ജെ വിപ്രവർത്തകർ ഇത് ബോധ്യപ്പെടുത്തിയിട്ടുണ്ട്. മെയ്യ് 10ന് മുൻപ് പണി പൂർത്തിയാക്കാമെന്ന് എ ഇ ഉറപ്പ് നൽകിയതായും ബി ജെ പി പ്രവർത്തകർ അറിയിച്ചു.

Comments

COMMENTS

error: Content is protected !!