KOYILANDILOCAL NEWS
കൊയിലാണ്ടി ദേശീയപാതയിൽ ഇൻസിലേറ്റർ മിനിലോറിയും കാറും കൂട്ടിയിടിച്ച് അപകടം
കൊയിലാണ്ടി ദേശീയപാതയിൽ ആനക്കുളത്തിന് സമീപം ഇൻസിലേറ്റർ മിനിലോറിയും കാറും കൂട്ടിയിടിച്ച് അപകടം. കാർ യാത്രികർക്ക് പരിക്കേറ്റു. കാറിൽ അഞ്ചോളം പേർ ഉണ്ടായിരുന്നതായി പറയുന്നു. ഇന്ന് പുലർച്ചെ 5. 45 ഓടെയാണ് അപകടം.
മംഗലാപുരത്തു നിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്ന മിനിലോറിയും കോഴിക്കോട് ഭാഗത്തു നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി സംഭവവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Comments