KOYILANDILOCAL NEWS
കൊയിലാണ്ടി നഗരത്തിൽ പരിശോധന; ആറ് കച്ചവടക്കാർക്ക് പിഴയിട്ടു
കൊയിലാണ്ടി : നഗരസഭാ ആരോഗ്യവിഭാഗവും പോലീസും റവന്യൂവിഭാഗവും ചേർന്ന് നഗരത്തിൽ പരിശോധന നടത്തി. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിശോധന. ആറ് കച്ചവടക്കാർക്ക് പിഴയിട്ടു.
മാസ്ക് ധരിക്കാതെയും മാനദണ്ഡങ്ങൾ പാലിക്കാതെയും കച്ചവടം നടത്തിയവർക്കെതിരേയാണ് നടപടി. സൂപ്പർ മാർക്കറ്റുകൾ, മത്സ്യ-പച്ചക്കറി മാർക്കറ്റ്, ബസ് സ്റ്റാൻഡ്, ഹാർബർ തുടങ്ങിയിടങ്ങളിലാണ് പരിശോധന നടത്തിയത്. ജെ.എച്ച്.ഐ.എം. പ്രസാദ്, കൊയിലാണ്ടി എസ്.ഐ., അനീഷ്, പന്തലായനി വില്ലേജ് ഓഫീസർ ജയൻ വരിക്കോളി, അനീഷ് വടക്കേടത്ത് എന്നിവർ നേതൃത്വം നൽകി.
കൊയിലാണ്ടി ഹാർബറിൽ ഒരാഴ്‌ച മത്സ്യക്കയറ്റുമതി നിർത്തിവെക്കും
കൊയിലാണ്ടി : കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കൊയിലാണ്ടി ഫിഷിങ് ഹാർബറിൽ അന്യസംസ്ഥാനത്ത് നിന്നുള്ള മത്സ്യ ഇറക്കുമതിയും കയറ്റുമതിയും ഒരാഴ്ച നിർത്തിവെക്കാൻ തീരദേശ ഹിന്ദു സംരക്ഷണസമിതി, ക്ഷേത്ര കമ്മിറ്റി, പള്ളിക്കമ്മിറ്റി, ഫിഷ് മർച്ചന്റ് അസോസിയേഷൻ പ്രതിനിധികളുടെ യോഗം തീരുമാനിച്ചു.
പല ജില്ലകളിൽനിന്നും മത്സ്യക്കച്ചവടത്തിനായി നുറുകണക്കിനാളുകൾ ദിനംപ്രതി വന്നുപോകുന്നതിനാൽ കൊയിലാണ്ടി ഹാർബർ അണുവിമുക്തമാക്കുന്നതിനുള്ള നടപടികൾ ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു. തീരദേശഹിന്ദു സംരക്ഷണസമിതി പ്രസിഡന്റ് പി.കെ. ജോഷി അധ്യക്ഷതവഹിച്ചു. സെക്രട്ടറി ജി. മനോജ് കുമാർ, പി.പി. പുരുഷോത്തമൻ, പി.പി. പോക്കർ എന്നിവർ സംസാരിച്ചു.
Comments