LOCAL NEWS
കൊയിലാണ്ടി നഗരസഭയിലെ ഓഡിറ്റ് റിപ്പോർട്ടിലെ അഴിമതിക്കെതിരെ കൊയിലാണ്ടി സൗത്ത്, നോർത്ത് മണ്ഡലം ധർണ്ണ നടത്തി
കൊയിലാണ്ടി നഗരസഭയിലെ ഓഡിറ്റ് റിപ്പോർട്ടിൽ പുറത്ത് വന്ന വൻ അഴിമതി റിപ്പോർട്ടിനെതിരെ കൊയിലാണ്ടി സൗത്ത്, നോർത്ത് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന ധർണ സമരത്തിൽ മണ്ഡലം പ്രസിഡന്റ് എം സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ കെ പി സി സി ജനറൽ സെക്രടറി എൻ സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. മഠത്തിൽ നാണു മാസ്റ്റർ , വി പി ഭാസ്കരൻ, കെ പി നിഷാദ്, വി വി സുധാകരൻ, വി ടി സുരേന്ദ്രൻ , രാജേഷ് കീഴരിയൂർ, കേളോത്ത് വൽസരാജ്, പി കെ. പുരുഷോത്തമൻ, കെ സുരേഷ് ബാബു, നടേരി ഭാസ്കരൻ, പി വി ആലി, സുരേഷ് ബാബു മണമൽ , രാമൻ ചെറുവക്കാട് തുടങ്ങിയവർ സംസാരിച്ചു.
Comments