LOCAL NEWS
കൊയിലാണ്ടി നഗരസഭയിലെ ഗവ: താലൂക്ക് ആശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ പ്രവർത്തനം കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: നഗരസഭയിലെ ഗവ: താലൂക്ക് ആശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ പ്രവർത്തനം കാനത്തിൽ ജമീല എം.എൽ.എഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ ആസ്ഥി വികസന ഫണ്ടിൽ 65 ലക്ഷം രൂപ ചെലവിൽ കെൽട്രോൺ കമ്പനിയാണ് പദ്ധതിയുടെ പ്രവ്യത്തി പൂർത്തീകരിച്ചത്. പദ്ധതിയുടെ ഭാഗമായി യൂണിക്ക് ഹെൽത്ത് ഐ ഡി കാർഡുകൾ കഴിഞ്ഞ നവമ്പറിൽ വിതരണം ആരംഭിച്ചിരുന്നു. ആശുപത്രിയിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ നഗരസഭ അധ്യക്ഷ കെ.പി.സുധ അധ്യക്ഷത വഹിച്ചു. നോഡൽ ഓഫീസർ ഡോ: പി.പി.പ്രമോദ് കുമാർ പദ്ധതി വിശദീകരണം നടത്തി. നഗരസഭ ഉപാധ്യക്ഷൻ കെ.സത്യൻ, സ്ഥിരം സമിതി അധ്യക്ഷരായ സി.പ്രജില, ഇ.കെ.അജിത്, കൗൺസിലർമാരായ എ.അസീസ്, മനോജ് പയറ്റുവളപ്പിൽ, ആശുപത്രി സൂപ്രണ്ട് ഡോ.വി.വിനോദ്, ആർ.എം.ഒ. ഡോ: മുഹമ്മദ് അഫ്സൽ എന്നിവർ സംസാരിച്ചു
Comments