കൊയിലാണ്ടി നഗരസഭയിലേക്ക് ബി ജെ പി മാർച്ച് നടത്തി
കൊയിലാണ്ടി നഗരസഭ ഭരണസമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ ബിജെപി കൊയിലാണ്ടി നഗരസഭാ ഓഫീസിലേക്ക് മാർച്ച് നടത്തി. കൊയിലാണ്ടി മുൻസിപ്പാലിറ്റി 20 20-21 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് അഴിമതികൾ പുറത്ത് വന്നതിന് ശേഷവും മുൻസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതികളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കേരളത്തിൽ തന്നെ മുൻസിപ്പാലിറ്റികളുടെ കൂട്ടത്തിൽ അഴിമതിയുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത് എത്തിച്ചേർന്നിരിക്കുകയാണ് കൊയിലാണ്ടി മുൻസിപ്പാലിറ്റി എന്ന് ബിജെ പി ജില്ല പ്രസിഡൻ്റ് വി കെ സജീവൻ മാർച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു.
മുൻസിപ്പാലിറ്റിയിലെ റോഡുകളുടെ അവസ്ഥ ശോചനീയമാണ് അത് പരിഹരിക്കണം, മുൻസിപ്പാലിറ്റിയിലെ അനധികൃത കെട്ടിടങ്ങൾക്കെതിരെ നടപടി സ്വീകരിക്കണം, തെരുവ് വിളക്കുകൾ കത്തിക്കാനുള നടപടികൾ ഉടൻ ആരംഭിക്കണം, പൊതു സ്ഥലങ്ങളിലെ മാലിന്യ പ്രശ്നം ഉടൻ പരിഹരിക്കണം എന്നീ ആവശ്യങ്ങൾ കൂടി ഉന്നയിച്ചാണ് ബി ജെ പി മാർച്ച് നടത്തിയത്.
മണ്ഡലം പ്രസിഡൻ്റ് എസ്സ്.ആർ ജയ്കിഷ് അദ്ധ്യക്ഷത വഹിച്ചു, ജില്ല ട്രഷറർ വി.കെ ജയൻ, സംസ്ഥാന സമിതി അംഗം വായനാരി വിനോദ് , ബി കെ പ്രേമൻ, മണ്ഡലം ജന. സെക്രട്ടറി അഡ്വ. നിധിൻ, കൗൺസിലർമാരായ കെ കെ വൈശാഖ് , വി കെസുധാകരൻ , കെ വി സിന്ധു , ജില്ലാകമ്മറ്റി അംഗങ്ങളായ എ പി രാമചന്ദ്രൻ , അഡ്വ.വി സത്യൻ, കെ പി മോഹനൻ മാസ്റ്റർ, മണ്ഡലം വൈസ് പ്രസിഡൻ്റ് വി കെ മുകുന്ദൻ , ഏരിയ പ്രസിഡൻ്റ് രവി വല്ലത്ത് തുടങ്ങിയവർ സംസാരിച്ചു.
വി കെ ഷാജി, കെ സുമേഷ്, മാധവൻ ഒ, ഗിരിജ ഷാജി, നിഷ സി, അഭിൻ അശോക്, അമൽ ഷാജി, മനോജ് കെ പി , സി ടി രാഘവൻ എന്നിവർ നേതൃത്വം നൽകി.