KOYILANDILOCAL NEWS
കൊയിലാണ്ടി നഗരസഭയുടെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സംരംഭക ബോധവൽക്കരണ ശില്പശാല സംഘടിപ്പിക്കുന്നു
സംരംഭക വർഷം 2.0 യുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയുടെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ഒരു സംരംഭക ബോധവൽക്കരണ ശില്പശാല 2023 ആഗസ്റ്റ് 9 ബുധനാഴ്ച രാവിലെ 10.30 ന് ഇ.എം.എസ് ടൗൺഹാൾ കൊയിലാണ്ടിയിൽ വെച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു.
പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം ബഹു.നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുധ കിഴക്കേപ്പാട്ട് നിർവഹിക്കും.
സംരംഭം തുടങ്ങാൻ ആവശ്യമായ ലൈസൻസ് നടപടിക്രമങ്ങൾ വ്യവസായ വകുപ്പിന്റെ വിവിധ ധനസഹായ പദ്ധതികൾ തുടങ്ങിയവയെകുറിച്ച് കൂടുതൽ അറിയാൻ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
Enterprise Development Executives – Koyilandy Municipality, Ward 1 to 15 – 8281236391, Ward 16 to 30 – 7356120078, Ward 31 to 44 – 6282639016
Comments