LOCAL NEWS
കൊയിലാണ്ടി നഗരസഭയുടെ ജനകീയാസൂത്രണം പദ്ധതിയിൽ ഭിന്നശേഷി വിഭാഗത്തിനും വനിതകൾക്കുമുള്ള വാഴക്കന്നുകൾ വിതരണം ചെയ്തു
കൊയിലാണ്ടി: നഗരസഭയുടെ ജനകീയാസൂത്രണം പദ്ധതിയിൽ ഭിന്നശേഷി വിഭാഗത്തിനും വനിതകൾക്കുമുള്ള വാഴക്കന്നുകൾ വിതരണം ചെയ്തു. നഗരസഭ അധ്യക്ഷ കെ.പി.സുധ ഉദ്‌ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷ കെ.എ.ഇന്ദിര അധ്യക്ഷത വഹിച്ചു. കൃഷിഭവന്നിൽ നടന്ന പരിപാടിയിൽ നഗരസഭാംഗങ്ങളായ പ്രജിഷ, സി.സുധ, എ.ലളിത, പി.രത്നവല്ലി , കൃഷി ഓഫീസർ പി.വിദ്യ, കൃഷി അസിസ്റ്റൻറ് എം.ജിജിൻ എന്നിവർ സംസാരിച്ചു. കാർഷിക വികസന സമിതി അംഗങ്ങൾ, വിവിധ പാടശേഖര സമിതി അംഗങ്ങൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.
Comments