KOYILANDILOCAL NEWS

കൊയിലാണ്ടി നഗരസഭാ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ബാലപാർലമെന്റ് നടത്തി

കൊയിലാണ്ടി: വിദ്യാർത്ഥികളിൽ ജനാധിപത്യ ബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ കൊയിലാണ്ടി നഗരസഭാ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ബാല പാർലമെന്റ് നടത്തി. നഗരസഭ കൗൺസിൽഹാളിൽ നടന്ന ബാലപാർലമെൻറിൽ രാഷ്ട്രപതി സർക്കാറിൻ്റെ നയ പ്രഖ്യാപനവും നടത്തി.

വിവിധ വാർഡുകളിൽനിന്നായി കുട്ടികൾ പങ്കെടുത്ത പരിപാടിയിൽ ബാലപാർലമെന്റ് സ്പീക്കറായി അമാന, പ്രധാനമന്ത്രിയായി വിഘ്‌നേഷ്, കോർട്മാർഷലായി ആദിത്യ, പ്രസിഡന്റ് ഫിസ, പ്രതിപക്ഷനേതാവ് ആരാധ്യ എന്നിവർ ചുമതല വഹിച്ച് സഭാ നടപടികൾ നിയന്ത്രിച്ചു.

പരിശീലനപരിപാടികൾക്ക് ട്രെയിനർ അജിത്കുമാർ നേതൃത്വം നൽകി.സമാപന ചടങ്ങിൽ നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു, മെമ്പർ സെക്രട്ടറി ടി കെ ഷീബ, സി ഡി എസ് അധ്യക്ഷ എം പി  ഇന്ദുലേഖ, ജില്ലാമിഷൻ ബ്ലോക്ക്‌ കോർഡിനേറ്റർ രശ്മിശ്രീ ബാലസാഭ ആർ പി മാരായ കെ ഗിരിജ, ശ്രീകല എന്നിവർ സംസാരിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button