LOCAL NEWS

കൊയിലാണ്ടി നഗരസഭ എഞ്ചിനീയറിംഗ് ഇന്റേൺസ് അപേക്ഷ ക്ഷണിച്ചു


കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭയിലെ 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി അഭ്യസ്ഥ വിദ്യരായ പട്ടികജാതി വിഭാഗത്തിൽ പെട്ടവർക്ക് തൊഴിൽ പരിശീലനം നൽകുന്നു. അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡിപ്ലോമയുംതത്തുല്യ യോഗ്യതയുമുള്ള സിവിൽ എഞ്ചിനീയറിംഗിൽ ബിടെക്/പോളി യോഗ്യതയുള്ള കൊയിലാണ്ടി നഗരസഭയിലെ പട്ടികജാതി വിഭാഗത്തിൽ പെട്ടവർക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 8000-10000 രൂപ പ്രതിമാസ സ്റ്റൈപന്റ് ലഭിക്കും. അപേക്ഷകൾ, ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം ഡിസംബർ 22 നാല് മണിക്ക് മുമ്പായി കൊയിലാണ്ടി നഗരസഭാ ഓഫീസിൽ സമർപ്പിക്കണം.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button