കൊയിലാണ്ടി നഗരസഭ ജീവതാളം – സുകൃതം ജീവിതം റിസോഴ്സ് പേഴ്സൺ ട്രെയിനിംഗ് നടത്തി
ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ജില്ലാ ഭരണകൂടം, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ജീവിതശൈലി രോഗങ്ങൾക്കെതിരെ ആരോഗ്യകരമായ ജീവിതരീതിയിലേക്കുള്ള സാമൂഹ്യമാറ്റവും രോഗപ്രതിരോധവും നേരത്തെയുള്ള രോഗ നിർണ്ണയവും നിയന്ത്രണവും ലക്ഷ്യം വെച്ച് കൊണ്ട് രൂപകൽപ്പന ചെയ്ത പദ്ധതിയാണ് ജീവതാളം.
ജീവതാളം പദ്ധതിയുടെ റിസോഴ്സ് പേഴ്സൺ ട്രെയിനിംഗ് ഡിസംബർ 23 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ബഹു കൊയിലാണ്ടി നഗരസഭ ചെയർപേഴ്‌സൺ ശ്രീമതി. സുധ കിഴക്കേപ്പാട്ട് ഉത്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അധ്യക്ഷത വഹിച്ചു. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീമതി. പ്രജില .സി സ്വാഗതവും, കൊയിലാണ്ടി സെക്ഷൻ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീമതി.
ബിന്ദുക്കല നന്ദിയും രേഖപ്പെടുത്തി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ശ്രീമതി. ഇന്ദിര ടീച്ചർ, ശ്രീ. ഷിജു മാസ്റ്റർ, ശ്രീ. അജിത്ത് മാസ്റ്റർ, കൗൺസിലർ രത്നവല്ലി ടീച്ചർ കൊയിലാണ്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. വിനോദ് .വി തുടങ്ങിയവർ സംസാരിച്ചു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നിന്നുള്ള ഡോ. ഷീല ഗോപാലകൃഷ്ണൻ, ഡോ. ഉല്ലാസ്, മേലടി സി.എച്ച്.സി യിലെ ഡോ. മംഗള, ഡയറ്റിഷ്യൻ ശ്രീമതി. ജ്യോതി ജെയിംസ്, ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ. രാജേഷ് .സി എന്നിവർ ജീവതാളം പദ്ധതി സംബന്ധിച്ച് ക്ലാസ്സുകൾ നൽകി.പരിപാടിയിൽ നഗരസഭ കൗൺസിലർമാർ. ആരോഗ്യവകുപ്പ് ജീവനക്കാർ, വാർഡ്കളിൽ നിന്നുള്ള റിസോഴ്സ് പേഴ്സൺമാർ എന്നിവർ പങ്കെടുത്തു.