KOYILANDILOCAL NEWS

കൊയിലാണ്ടി നഗരസഭ തൊഴിൽ സംരംഭകർക്ക് വാഹനങ്ങൾ നൽകി

 

കൊയിലാണ്ടി: നഗരസഭയുടെ തൊഴിൽ സംരംഭകത്വ മേഖലയിൽ വിപ്ലവം സൃഷ്ടിച്ചു കൊണ്ട് തൊഴിൽ സംരംഭകർക്ക് തിങ്കളാഴ്ച സമർപ്പിച്ചത് ഏഴ് വാഹനങ്ങൾ. 5 പിക്കപ്പ് വാനുകളും 2 പാസഞ്ചർ ഓട്ടോറിക്ഷകളുമാണ് ഇന്നലെ വിതരണം ചെയ്തത്. നഗരസഭ വ്യവസായ വികസന വകുപ്പിൻ്റെ സഹകരണത്തിൽ നടപ്പ് സാമ്പത്തിക വർഷ പദ്ധതിയിലാണ് 3 പുരുഷൻമാർക്ക് 1 ലക്ഷം രൂപ വീതം സബ്സിഡിയിലും 2 വനിതകൾക്ക് 120000 രൂപ വീതം സമ്പ്സിഡിയിലും പിക്കപ്പ് വാനുകൾ നൽകിയത്.

ഖാദി വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൻ്റെ എൻ്റെ ഗ്രാമം പദ്ധതിയിലാണ് 2 പേർക്ക് 90000 രൂപ വീതം സബ്സിഡിയിൽ പാസഞ്ചർ ഓട്ടോറിക്ഷകൾ വിതരണം ചെയ്തത്. നഗരസഭാങ്കണത്തിൽ നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് വാഹനങ്ങളുടെ താക്കോലുകൾ ഗുണഭോക്താക്കൾക്ക് സമർപ്പിച്ചു. വൈസ് ചെയർമാൻ കെ.സത്യൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ.എ. ഇന്ദിര, ഇ.കെ.അജിത്, കൗൺസിലർമാരായ പി. രത്നവല്ലി, എ.ലളിത, കെ.നന്ദൻ, എം.പ്രമോദ്, സി.സുധ, വ്യവസായ വികസന ഓഫീസർ ടി.വി.ലത, വ്യവസായ വകുപ്പ് ഇൻ്റേൺ പി.കെ.അശ്വിൻ എന്നിവർ സംസാരിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button