CRIME
കൊയിലാണ്ടി നടുവണ്ണൂർ കാവിൽ സ്വദേശി എം.ഡി.എം.എയുമായി അറസ്റ്റിൽ
ബൈക്കിൽ കൊണ്ടുപോകുകയായിരുന്ന മാരക ലഹരിമരുന്ന് എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. കൊയിലാണ്ടി നടുവണ്ണൂർ കാവിൽ സ്വദേശി പനങ്കാവിൽ ഇമ്പിച്ചി ഫിലോസ് (22) നെയാണ് എക്സൈസ് സംഘം പിടികൂടിയത്.ഇയാളിൽ നിന്നും 7.95 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. മുട്ടുങ്ങൽ ദേശീയപാതയിൽ ബുധനാഴ്ച രാത്രി പത്തര മണിക്കാണ് പിടിയിലായത്. ഇൻസ്പെക്ടർ പി.പി. വേണുവിന്റെ നേതൃത്വത്തിൽ പ്രിവന്റിവ് ഓഫിസർമാരായ കെ.സി. കരുണാകരൻ, സോമസുന്ദരൻ, പ്രിവന്റിവ് ഓഫിസർ (ഗ്രേഡ്) രാമകൃഷ്ണൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ജി.ആർ. രാജേഷ് ബാബു, കെ.നിഖിൽ, രാഹുൽ ആക്കിലേരി, എം.പി. വിനീത്, ഇ.എം. മുസ്ബിൻ, വനിത സിവിൽ എക്സൈസ് ഓഫിസർ ബി. ബബിത എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Comments