KOYILANDILOCAL NEWS

കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ എസ് എസ് എൽ സി, പ്ലസ് ടു  പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നു

കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ എസ് എസ് എൽ സി, പ്ലസ് ടു  പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നു. കൊയിലാണ്ടിയിൽ വെച്ച് നടക്കുന്ന ‘പ്രതിഭാ സംഗമം’ എന്ന പരിപാടിയിൽ ബഹു.വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി അനുമോദിക്കുന്നു .

പ്രസ്തുത പരിപാടിയിലേക്കായി സി ബി എസ് ഇ ഉൾപ്പെടെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ (2022) ഫുൾ എ പ്ലസ് നേടിയ കൊയിലാണ്ടി മണ്ഡലത്തിലുള്ള സ്കൂളിൽ പഠിച്ച വിദ്യാർത്ഥികൾ സ്കൂൾ മുഖാന്തിരവും മണ്ഡലത്തിന്  പുറത്തുള്ള വിദ്യാലയങ്ങളിൽ പഠിച്ച വിദ്യാർത്ഥികൾ തങ്ങളുടെ മാർക്ക് ലിസ്റ്റിൻ്റെ കോപ്പിയും ഫോട്ടോയും എം എൽ എ ഓഫീസിൽ നേരിട്ട് 25/08/2022 ന് മുമ്പായി എത്തിക്കണമെന്ന് അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ  9383428482, 994642 0499 , 9846700678 ബന്ധപ്പെടുക. 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button