KOYILANDILOCAL NEWS
കൊയിലാണ്ടി നൈറ്റ് സ്ക്വാഡിന്‍റ പരിശോധനയില്‍ മാലിന്യങ്ങൾ പൊതുസ്ഥലത്ത് നിക്ഷേപിച്ച ഏഴ് സ്ഥാപനങ്ങൾക്ക് നോട്ടീസ് നല്‍കി
കൊയിലാണ്ടി നഗരസഭയിൽ ഹെൽത്ത് ഇൻസ്പെക്ടർ മാരുടെ രൂപീകരിച്ച നൈറ്റ് സ്ക്വാഡ് രാത്രി നഗരത്തിൽ പരിശോധന നടത്തിയതിൽ ഏഴ് സ്ഥാപനങ്ങളിൽ നിന്നും മാലിന്യങ്ങൾ പൊതുസ്ഥലത്ത് നിക്ഷേപിച്ചത് കണ്ടെത്തി നോട്ടീസ് നൽകി.
മാലിന്യങ്ങൾ തരംതിരിച്ച് ഹരിത കർമ്മ സേനയ്ക്ക് യഥാസമയം നൽകാത്ത മിന്നൂസ് ഫാൻസി , റൂബി ബേക്കറി, മറിയ കൂൾബാർ, സഫഫ്രൂട്സ്, ക്യാമ്പസ് ഫൂട്ട് വെയർ, ടി കെ ബേക്കറി ,കല്യാൺ റസിഡൻസി എന്നീ സ്ഥാപനങ്ങൾക്കാണ് നോട്ടീസ് നൽകിയത്.
നഗരസഭ ബസ്റ്റാന്റിന്റെ പല ഭാഗങ്ങളിലും ഓവർ ബ്രിഡ്ജിനടിയിലും മാലിന്യം നിക്ഷേപിച്ചവർക്കാണ് നോട്ടീസ് നൽകിയിട്ടുള്ളത്.
രാത്രികാല സ്ക്വാഡിൽ നഗരസഭ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ റിഷാദ് ശുചീകരണ ജീവനക്കാരായ മുരഹരി, വിനോദ് എന്നിവർ പങ്കെടുത്തു.
Comments