കൊയിലാണ്ടി, പയ്യോളി സ്റ്റേഷൻ വികസനവുമായി ബന്ധപ്പെട്ട് റെയിൽവേ ബോർഡ് ചെയർമാനുമായി കെ മുരളീധരൻ എം പി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി
കൊയിലാണ്ടി, പയ്യോളി സ്റ്റേഷനുകളിൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുവാനും , കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുവാനുമുള്ള ആവശ്യത്തിന്മേൽ റെയിൽവേ ബോർഡ് ചെയർമാനുമായി കെ മുരളീധരൻ എം പി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി.
കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ കണ്ണൂർ – എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ്സ് , മംഗലാപുരം – കോയമ്പത്തൂർ ഇന്റർസിറ്റി എക്സ്പ്രസ്സ് ,തിരുവനന്തപുരം – ലോക മാന്യതിലക്, നേത്രാവതി എക്സ്പ്രസ്സ് എന്നിവയ്ക്കും , പയ്യോളിയിൽ പരശുറാം എക്സ്പ്രസ്സിനും സ്റ്റോപ്പ് അനുവദിക്കുന്നതിനും , കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നിർമ്മാണം നിലച്ച ലിഫ്റ്റിന്റെ നിർമ്മാണ പ്രവർത്തി ഉടൻ തുടങ്ങുന്നതിനും, റെയിൽവേ സ്റ്റേഷനിലെ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ദ്രുതഗതിയിൽ നടപ്പിൽ വരുത്തണമെന്നാവശ്യപ്പെട്ടും റെയിൽവേ ബോർഡ് ചെയർമാൻ ശ്രീ. ജയവർമ്മ സിൻഹ യുമായി ശ്രീ.കെ മുരളീധരൻ എം.പി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തുകയും , നിവേദനം കൈമാറുകയും ചെയ്തു.