KOYILANDILOCAL NEWS
കൊയിലാണ്ടി പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക് ഇ സി ജി മെഷീൻ സംഭാവന നൽകി


സേവാഭാരതി കൊയിലാണ്ടി പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക് ഇ സി ജി മെഷീൻ സംഭാവന നൽകി. അരിക്കുളം സാവേരിയിൽ ഷിനിഷിന്റെ വകയായിട്ടാണ് ഇ സി ജി മെഷീൻ നൽകിയത്.

പ്രസിഡണ്ട് വി.എം മോഹനൻ ഷിനീഷിൽ നിന്നും മെഷീൻ ഏറ്റുവാങ്ങി. ചടങ്ങിൽ കൊയിലാണ്ടി സേവാഭാരതി പ്രസിഡണ്ട് വി.എം. മോഹനൻ അദ്ധ്യക്ഷം വഹിച്ചു. കെ എം രജി കെ.കെ.മുരളി, കല്ലേരി മോഹനൻ എന്നിവർ സംസാരിച്ചു.

Comments