KOYILANDILOCAL NEWS
കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ ഓണാഘോഷ പരിപാടി വടകര ഡിവൈ.എസ്.പി.ആർ.ഹരിദാസ് ഉൽഘാടനം ചെയ്തു
കൊയിലാണ്ടി: കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ ഓണാഘോഷ പരിപാടി വടകര ഡിവൈ.എസ്.പി.ആർ.ഹരിദാസ് ഉൽഘാടനം ചെയ്തു. കൊയിലാണ്ടി സി.ഐ.എം.വി.ബിജു അധ്യക്ഷത വഹിച്ചു. ചന്ദ്രയാൻ വിക്ഷേപണത്തിൽ പ്രധാന പങ്ക് വഹിച്ച ശാസ്ത്രഞൻ, കൊയിലാണ്ടി സ്വദേശി അഭിൻ എസ് ദാസ് മുഖ്യാതിഥിയായി. കാനത്തിൽ ജമീല വിശിഷ്ടാതിഥിയായി.
അഭിൻ എസ് ദാസിനെ ഡി.വൈ.എസ്.പി.ആർ.ഹരിപ്രസാദ് പൊന്നാട അണിയിച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസർ ഗംഗേഷിനെ കൃത്യ നിർവ്വഹണത്തിൽ സ്തുത്യർഹമായ സേവനമനുഷ്ടിച്ചതിനെ ആദരിച്ചു. സ്വന്തമായി രചിച്ച് സംഗീതം നൽകിയ ഓണപ്പാട്ട് ഗാനാലാപനം നടത്തിയ എസ്.ഐ.ദിലീഫ് മഠത്തിലിനെ ആദരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.
Comments