കൊയിലാണ്ടി ഫയര്‍ സ്റ്റേഷന്റെ നേതൃത്വത്തില്‍ നഗരം കേന്ദ്രീകരിച് റോഡ് സുരക്ഷാ ജാഗ്രത ടീം രൂപവല്‍കരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി ഫയര്‍ സ്റ്റേഷന്റെ നേതൃത്വത്തില്‍ നഗരം കേന്ദ്രീകരിച് റോഡ് സുരക്ഷാ ജാഗ്രത ടീം രൂപവല്‍കരിച്ചു. കൊയിലാണ്ടി ടൗണിലെ ഓട്ടോ ഡ്രൈവര്‍മാര്‍,ചുമട്ട് തൊഴിലാളികള്‍, വ്യാപാരികള്‍,സന്നദ്ധ പ്രവര്‍ത്തകര്‍എന്നിവരെ ഉള്‍പെടുത്തിയാണ് ടീം ഉണ്ടാക്കിയത്. കൊയിലാണ്ടി തഹസില്‍ദാര്‍ സി.പി മണി ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് ബിജോയ്,ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സ്റ്റേഷന്‍ ഓഫീസര്‍ സി.പി.ആനന്ദന്‍ അധ്യക്ഷനായി. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.കെ.പ്രമോദ് പരിശീലനം നല്‍കി.
ദേശീയപാതയില്‍ നിരന്തരമായി ഉണ്ടാകുന്ന റോഡ് അപകടങ്ങളെ മുന്‍നിര്‍ത്തി, മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനും ശാസ്ത്രീയമായും വേഗത്തിലും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനു വേണ്ടി പ്രാദേശികമായി സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന ഓട്ടോറിക്ഷ ജീവനക്കാരെയും വ്യാപാരികളെയും പോര്‍ട്ടര്‍മാരെയും മറ്റു സന്നദ്ധ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തിയാണ് റോഡ് സുരക്ഷാ ജാഗ്രത ടീമിന് രൂപം നല്‍കിയത് .അപകട സ്ഥലങ്ങളില്‍ ആദ്യം എത്തുന്ന പ്രദേശവാസികളായ ആളുകള്‍ക്ക് ശാസ്ത്രീയമായ പരിശീലനം ലഭിച്ചാല്‍, രക്ഷാപ്രവര്‍ത്തനം കൂടുതല്‍ സുഗമമാക്കാനും അപകടം മൂലമുണ്ടാകുന്ന മരണ സാധ്യത കുറയ്ക്കാനും സാധിക്കും.ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് ജീവനക്കാരും സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരും നാട്ടുകാരും ചേര്‍ന്നാണ് ഇത്തരം ജാഗ്രത ടീമുകള്‍ രൂപവല്‍ക്കരിച്ചത്. തുടര്‍ പരിശീലനം നല്‍കി ഇത് ഒരു സ്ഥിരം ടീമാക്കി നിലനിര്‍ത്തും