LOCAL NEWS
കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ കുഴഞ്ഞു വീണ് മരിച്ചത് നാദാപുരം സ്വദേശി
കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ കുഴഞ്ഞു വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞു. നാദാപുരം ഇയ്യങ്കോട് സ്വദേശി റയീസാണ് മരിച്ചത്. 39 വയസാണ്.
കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാൾ കൊയിലാണ്ടി ബസ്റ്റാൻഡിൽ കുഴഞ്ഞു വീണത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടി ആളെ അഗ്നി രക്ഷാ സേനയാണ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരണപ്പെട്ടത് റയീസാണെന്ന് തിരിച്ചറിഞ്ഞത്.
വീട്ടിൽ ഒറ്റയ്ക്കാണ് റയീസ് കഴിയുന്നത്. ഇടയ്ക്ക് വീടുവിട്ടു പോവാറുള്ള ഇയാൾ ദിവസങ്ങൾക്ക് ശേഷം തിരികെ വരാറാണ് പതിവ്. അത്തരത്തിലാണ് കഴിഞ്ഞ തവണയും പോയതെന്നാണ് ബന്ധുക്കൾ കരുതിയത്. കോഴിക്കോട് മെഡിക്കൽ കേളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.
Comments