DISTRICT NEWS

കൊയിലാണ്ടി ബാങ്ക് കവർച്ചാ ശ്രമം രണ്ട് പേർ അറസ്റ്റിൽ

കൊയിലാണ്ടി: ബാങ്ക് കവർച്ചാ ശ്രമം രണ്ട് പേർ അറസ്റ്റിൽ കീഴരിയൂർ സർവ്വീസ് ബാങ്കിൻ്റെ നമ്പ്രത്ത് കരശാഖ കുത്തിതുറന്ന് മോഷണശ്രമം നടത്തിയ കേസിൽ രണ്ട് പേരെ കൊയിലാണ്ടി പോലീസ് അറസ്റ്റു ചെയ്തു. നടുവണ്ണൂർ കാവിൽ പുറായിൽ വിനു47-, നടേരി മഞ്ഞളാട് കുന്ന് അഷറഫ് 24. എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഇതിൽ അഷറഫ് പോക് സോ കേസിൽ ജയിലിലാണ്.ഇ യാളുടെ പേരിൽ പേരാമ്പ്രയിലെ വീട് കുത്തിതുറന്ന് സ്വർണ്ണവും പണവും കവർച്ച ചെയ്ത കേസിൽ കൂട്ടുപ്രതിയാണ്.ഇക്കഴിഞ്ഞ 15-ാം തിയ്യതി പുലർച്ചെയാണ് കീഴരിയൂർ സർവ്വീസ് ബാങ്കിൻ്റെ നമ്പ്രത്ത് കരശാഖ കുത്തിതുറന്ന് മോഷണശ്രമം നടത്തിയത്.

എന്നാൽ പദ്ധതി പരാജയപ്പെടുകയായിരുന്നു. വടകര ഡി.വൈ.എസ്.പി.ഹരിപ്രസാദിൻ്റെ നേതൃത്വത്തിൽ കൊയിലാണ്ടി സി ഐ.എൻ.സുനിൽകുമാർ, എസ്.ഐ.വിഷ്ണു സജീവ്, എ.എസ്.പ്രദീപ്, എസ്.സി.പി.ഒ ,വിനീത്, ഒ.കെ.സുരേഷ്, എസ്.പി.ഒ.വിനീഷ്,പ്രതീഷ്, എന്നിവരാണ് കേസന്വേഷണം നടത്തിയത് – 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button