LOCAL NEWS
ഹെൽത്ത് കോർണർ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി ബാർ അസോസിയേഷന്റെയും , കോട്ടക്കൽ ആര്യ വൈദ്യശാലയുടെയും സംയുക്കഭിമുഖ്യത്തിൽ അസോസിയേഷനിൽ ഹെൽത്ത് കോർണർ സംവിധാനം സ്ഥിരമായി സ്ഥാപിച്ചു. അഭിഭാഷകരുടെ BP ചെക്ക് ചെയ്യാൻ , ഭാരം, ഉയരം എന്നിവ സ്ഥിരമായി പരിശോധിക്കാൻ ഉള്ള സംവിധാനമാണ് ഹെൽത്ത് കോർണർ , ജില്ല ജഡ്ജ് അനിൽ TP. (പോക്സോ ) ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ജീവിത ശൈലി രോഗങ്ങളെ കുറിച്ച് . ഡോ , പ്രശാന്ത് വാര്യർ ക്ലാസ്സെടുത്തു. ഡോക്ടർ രേഷ്മ വിനോദ് അഭിഭാഷകരെയും മറ്റുള്ളവരെയും പരിശോധിച്ചു. ബാർ അസോസിയേഷൻ പ്രസിഡന്റ് Adv. വി.സത്യൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, മുൻസിഫ് ആമിന കുട്ടി,അശോക് കുമാർ കെ. പ്രശോഭ് ജി എന്നിവർ സംസാരിച്ചു. Adv. ഉമേ ന്ദ്രൻ സ്വാഗതവും Adv. മഞ്ജുഷ നന്ദിയും പറഞ്ഞു.
Comments