LOCAL NEWS
കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷൻ കോംപൗണ്ടിലെ കൂറ്റൻ മതിൽ ഇടിഞ്ഞു
കൊയിലാണ്ടി: കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷൻ കോംപൗണ്ടിലെ കൂറ്റൻ മതിൽ ഇടിഞ്ഞു വീണു.കൊയിലാണ്ടി സിവിൽ സ്റ്റേഷൻ കോപൗണ്ടിലെ മേജർ ഇറിഗേഷൻ ഓഫീസിൻ്റെ ചുറ്റുമതി ലാ ണ് തകർന്നത് ഇത് നാട്ടുകാർക്ക് ഭീഷണിയായിരിക്കുകയാണ്.കഴിഞ്ഞ ദിവസം അവിടത്തെ തന്നെ കൂറ്റൻ മരവും കാറ്റിൽ വൈദ്യുതി ലൈനിലെക്ക് വീണിരുന്നു.
ഇത് കെ.എസ്.ഇ.ബി അധികൃതർ താൽകാലികമായി വെട്ടിമാറ്റിയിരുന്നു. മതിൽ തകർന്നത് സമീപത്തെ വീട്ടുകാർ അത് വഴി പോകുന്ന വിദ്യാർത്ഥികൾക്കും ഭീഷണിയായതോടെ കൊയിലാണ്ടി താലൂക്ക് തഹസിൽദാർ സി.പി.മണി സംഭവസ്ഥലം സന്ദർശിച്ച് ചുറ്റുമതിൽ കെട്ടി സംരക്ഷിക്കാൻ മേജർ ഇറിഗേഷൻ വകുപ്പിന് നിർദ്ദേശം നൽകി.
Comments