KOYILANDILOCAL NEWS
കൊയിലാണ്ടി മർകസ് ഖൽഫാൻ ഇസ്‌ലാമിക് ഓഡിറ്റോറിയത്തില്‍ ഹജ്ജ് സാങ്കേതിക പഠന ക്ലാസ് സംഘടിപ്പിച്ചു
കേന്ദ്ര ഹജ്ജ് കമ്മറ്റിയുടെ കീഴില്‍ ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് തെരഞ്ഞെടുക്കപ്പെട്ട കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ ഹാജിമാര്‍ക്കുള്ള രണ്ടാം ഘട്ട ഹജ്ജ് സാങ്കേതിക പഠന ക്ലാസ് കൊയിലാണ്ടി മർകസ് ഖൽഫാൻ ഇസ്‌ലാമിക് ഓഡിറ്റോറിയത്തില്‍ ഇസ്സുദ്ദീൻ സഖാഫി ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി മണ്ഡലം ഹെഡ് ട്രൈനർ നൗഫല്‍ പി സി പയ്യോളി അധ്യക്ഷത വഹിച്ചു. കേരളാ സംസ്ഥാന ഹജ്ജ് കമ്മിറ്റി സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ യു പി അബ്ദുൽ ഹമീദ് മാസ്റ്റർ ക്ലാസെടുത്തു. സയ്യിദ് സൈൻ ബാഫഖി, അയ്യൂബ് സഖാഫി എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
കൊയിലാണ്ടി മണ്ഡലത്തിലെ ഈ വർഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ട ഇരുന്നൂറോളം ഹാജിമാര്‍ ക്ലാസില്‍ പങ്കെടുത്തു. എൻ അബ്ദുൽ ഖാദർ ഹാജി കൊയിലാണ്ടി സ്വാഗതവും കെ വി അബ്ദുൽ ഖാദർ ഹാജി നന്ദിയും രേഖപ്പെടുത്തി.
Comments